വൈപ്പിൻ: ഓച്ചന്തുരുത്ത് സാന്താക്രൂസ് ഹൈസ്‌കൂളിലെ 1979ലെ ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മയായ സോട്ടോ 79 ഓണാഘോഷം ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അന്നത്തെ സ്‌കൂൾ ലീഡർ കെ.എ. അനിൽകുമാർ അദ്ധ്യക്ഷനായി. എളങ്കുന്നപ്പുഴ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ അഡ്വ. ലിഗീഷ് സേവ്യർ, പ്രിൻസിപ്പൽ കെ.ഡി. ഷാജി, കൺവീനർ അഡ്വ. ഷൈജൻ സി. ജോർജ്, മേരി സേവ്യർ, ഡോ. ടി.എം. സുരേഷ്, ആൽബി കളരിക്കൽ, ആന്റണി ഓസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.