വൈപ്പിൻ: എടവനക്കാട് പഞ്ചായത്തിലെ നികന്നു കിടക്കുന്ന റോഡുകളിലെ മണ്ണും ചെളിയും നീക്കം ചെയ്യണമെന്ന് എടവനക്കാട് നേതാജി റസിഡന്റ്‌സ് അസോസിയേഷൻ 15-ാമത് വാർഷിക കുടുംബസംഗമം ആവശ്യപ്പെട്ടു. കുടുംബസംഗമം വാർഡ് മെമ്പർ ശാന്തി മുരളി ഉദ്ഘാടനം ചെയ്തു. സ്ഥാപക പ്രസിഡന്റ് മുല്ലക്കര സക്കറിയ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം ടി.ബി. സാബു , കെ.കെ. വിദ്യാധരൻ, എം.ബി. ഷെറീഫ്, അനിൽ അറുകാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.