mla-
എസ്.എൻ.ഡി.പി ഹൈസ്കൂൾ 1983 ബാച്ച് പൂർവ വിദ്യാർഥി കൂട്ടായ്മ ഒരു വട്ടം കൂടി അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ആലുവ എസ്.എൻ.ഡി.പി ഹൈസ്കൂൾ 1983 ബാച്ച് പൂർവ വിദ്യാർഥി കൂട്ടായ്മ ഒരു വട്ടം കൂടി കുടുംബ സംഗമവും വാർഷികവും അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സന്തോഷ് കുമാർ സി. പിള്ള അദ്ധ്യക്ഷനായി. രക്ഷാധികാരി കെ.വി. അനിൽകുമാർ സമ്മാനദാനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി. അഷ്റഫ്, സെക്രട്ടറി ജെ.എം. നാസർ, ട്രഷറർ കെ.ആർ. വിനോദ് കുമാർ, പി.കെ. ഗോപി, എ.ഇ. നദീറ ബീവി, എം.എൻ. ശിവദാസ്, അഡ്വ. പി.എ. അയൂബ് ഖാൻ, പി.എ. മുഹമ്മദ് സഗീർ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും നടന്നു.