fire-force
മരം വെട്ടുന്നതിനെ മരത്തിന് മുകളിൽ കുടുങ്ങിയ അന്യ സംസ്ഥാന തൊഴിലാളിയെ കൂത്താട്ടുകുളം ഫയർ ആൻഡ് റസ്ക്യൂ ടീം താഴെ ഇറക്കുന്നു

കൂത്താട്ടുകുളം: മരം മുറിക്കുന്നതിനിടയിൽ കവട്ടയിൽ കുടുങ്ങിയ അസാം സ്വദേശി ഷംസു (28)വിനെ ഫയർ ഫോഴ്സ് രക്ഷിച്ചു. ഇന്നലെ രാവിലെ എട്ടരയോടെ ഉപ്പുകണ്ടം ഉമ്മനാൽ സന്തോഷിന്റെ പുരയിടത്തിലായിരുന്നു അപകടം. വെട്ടുന്നതിനിടെ അൻപതടി പൊക്കമുള്ള ആഞ്ഞിലി മരത്തിന്റെ കവട്ടയിൽ കുടുങ്ങുകയായിരുന്നു. കൂത്താട്ടുകുളം ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷൻ ഓഫീസർ ലാൽജിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജെ. രാജേന്ദ്രൻ നായർ, സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ വി.കെ. ജീവൻകുമാർ, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ രാഹുൽ രവീന്ദ്രൻ എന്നിവർ ചേർന്ന് മരശിഖരം മുറിച്ച് നീക്കിയാണ് ഇയാളെ രക്ഷിച്ചത്. തുടർന്ന് വലയ്ക്കുള്ളിലാക്കി കയർ ഉപയോഗിച്ച് സുരക്ഷിതമായി താഴെ എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. ജിയാജി കെ ബാബു, അനന്തപുഷ്പൻ, റിയോപോൾ, ജയകുമാർ, അബ്രഹാം, ബേബി, ജയിംസ് തോമസ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.