varyar-
സമസ്ത കേരള വാര്യർ സമാജം പറവൂർ യൂണിറ്റിന്റെ ഓണാഘോഷം ഡോ. സിന്ധു വാര്യർ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: സമസ്ത കേരള വാര്യർ സമാജം പറവൂർ യൂണിറ്റിന്റെ ഓണാഘോഷം നടന്നു. മന്നത്ത് ധ്യാനശ്രമം ഹാളിൽ നടന്ന പരിപാടി ഡോ. സിന്ധു വാര്യർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജി. ശ്രീകുമാർ വിശിഷ്ടാതിഥിയായി. സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.ആർ. മോഹനൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കൃഷ്ണകുമാർ അദ്ധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി പ്രസന്നൻ, ഖജാൻജി ചന്ദ്ര വാര്യർ എന്നിവർ സംസാരിച്ചു.