
കൊച്ചി: ഇൻഫോപാർക്കിൽ നടന്ന പ്രഭാഷണ പരിപാടിയായ ടെഡ്എക്സിൽ മുൻ ചീഫ് സെക്രട്ടറി ഡോ.വി. വേണു ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു. ഗായകൻ അരവിന്ദ് വേണുഗോപാൽ, എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ അനിമ നായർ, സിനിമാതാരം അനന്തരാമൻ അജയ്, മാദ്ധ്യമപ്രവർത്തകൻ ഹാനി മുസ്തഫ, കുസാറ്റ് മുൻ ഡീൻ പി.ആർ. പൊതുവാൾ, നടി സിദ്ധി മഹാജൻകാട്ടി എന്നിവരും സംസാരിച്ചു. ഇൻഫോപാർക്കിന്റെ 20 -ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ടെഡ് എക്സ് പ്രഭാഷണം സംഘടിപ്പിച്ചത്. ഇൻഫോപാർക്കും കൊച്ചി ശാസ്ത്ര സാങ്കേതികസർവകലാശാല(കുസാറ്റ്)യും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ അഞ്ചാം ലക്കമാണ് ഇക്കുറി നടത്തിയത്.