ആലുവ: മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ആലുവ മണ്ഡലം സമ്മേളനം ജില്ലാ പ്രസിഡന്റ് എം.ടി. നിക്സൻ ഉദ്ഘാടനം ചെയ്തു. എൻ.കെ. കുമാരൻ അദ്ധ്യക്ഷനായി. ഒക്ടോബർ 14ന് ആലുവ അദ്വൈതാശ്രമത്തിൽ സി.പി.ഐ സംഘടിപ്പിക്കുന്ന സർവമത സമ്മേളന ശതാബ്ദി സ്മൃതി സംഗമം വിജയിപ്പിക്കുവാൻ സമ്മേളനം ആഹ്വാനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി പി.വി. പ്രേമാനന്ദൻ, യൂണിയൻ ജില്ലാ സെക്രട്ടറി എം.എസ്. ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി എൻ.കെ. കുമാരൻ (പ്രസിഡന്റ്), സി.കെ. പരമു (സെക്രട്ടറി), ചന്ദ്രിക ചന്ദ്രൻ (ജോയിന്റ് സെക്രട്ടറി), സുനിത ഹംസ (വൈസ് പ്രസിഡന്റ) എന്നിവരെ തിരഞ്ഞെടുത്തു.