 
പറവൂർ: അറ്റുപോയ സൗഹൃദം തിരികെ പിടിക്കാൻ നാൽപത് വർഷങ്ങൾക്ക് ശേഷം സ്കൂളിലെ കളിക്കൂട്ടുകാർ വീണ്ടും ഒത്തുചേർന്നു. കൈതാരം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ 1984-85 ബാച്ചിലെ എസ്.എസ്.എൽ.സി. വിദ്യാർത്ഥികളായിരുന്നവരാണ് പ്രിയപ്പെട്ട അദ്ധ്യാപകർക്കും കുടുംബാംഗങ്ങൾക്കുമൊപ്പം വീണ്ടും ഒത്തുകൂടിയത്. എൻ.എം. പിയേഴ്സൺ ഉദ്ഘാടനം ചെയ്തു. ആബിദ സഗീർ അദ്ധ്യക്ഷയായി. അദ്ധ്യാപകരെ ആദരിക്കൽ നടൻ വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്തു. കെ.വി. രാജശേഖരൻ, ഹെഡ്മിസ്ട്രസ് റാണി മേരി മാത, അൻവർ സാദിഖ്, കെ.എസ്. സാബുരാജ്, പി.വി. സന്തോഷ്‌കുമാർ, പി.ടി. ഗോപി, എസ്.കെ. ദിനേശ്, ബി. ജയപ്രകാശ്, എം.എൻ. ജോയി തുടങ്ങിയവർ സംസാരിച്ചു.