
പറവൂർ: പുതിയ ദേശീയപാത 66 പട്ടണം കവലയിൽ അടിപ്പാത നിർമിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിലുള്ള രണ്ടാം ഘട്ട സമരപരിപാടികൾ നാളെ തുടങ്ങും. ഒന്നാംഘട്ട സമരത്തെ തുടർന്ന് പ്രദേശത്തിന് അനുയോജ്യമല്ലാത്തതും തീർത്തും അശാസ്ത്രീയവുമായ നിർദേശം ദേശീയപാത അധികൃതർ മുന്നോട്ട് വച്ചെന്നും അത് അംഗീകരിക്കാനാകില്ലെന്നും സമരസമിതി നേതാക്കൾ പറഞ്ഞു. നാളെ വൈകിട്ട് നാല് മുതൽ മുതൽ പട്ടണം കവലയിൽ റിലേ സായാഹ്ന സമരം തുടങ്ങും. ദിവസവും വൈകിട്ട് നാല് മുതൽ ആറരവരെയാണ് സമരം നടക്കുകയെന്ന് സമരസമിതി ചെയർമാൻ കെ.വി. അനന്തൻ, കൺവീനർ എം.എ. റഷീദ്, പി.എസ്. ഉദയൻ, കെ.എം. മനോജ്, കെ.ജെ. യൂനസ് എന്നിവർ പറഞ്ഞു.