
മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫുട്ബാൾ ക്ലബ്ബും നിർമല കോളേജ് ക്വിസ് ക്ലബും സംയുക്തമായി ഓൾ കേരള ഫുട്ബാൾ ക്വിസ് മത്സരം സംഘടിപ്പിച്ചു. വിവിധ ജില്ലകളിൽ നിന്നായി 35 ടീമുകൾ പങ്കെടുത്തു. നിർമല കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജസ്റ്റിൻ കെ കുര്യാക്കോസ് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രശസ്ത ക്വിസ് മാസ്റ്റർ എ. ആർ രഞ്ജിത്താണ് ക്വിസ് നയിച്ചത്. രണ്ട് റൗണ്ടുകളായി നടത്തിയ മത്സരത്തിൽ എറണാകുളം സ്വദേശികളായ അഖിൽ ഘോഷ്, വിഷ്ണു വിജയ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മൂവാറ്റുപുഴ ഫുട്ബോൾ ക്ലബ് പ്രസിഡന്റ് എൽദോ ബാബു വട്ടക്കാവൻ, സെക്രട്ടറി സാബു പി. വാഴയിൽ, കോളേജ് ബർസാർ ഫാ. പോൾ കളത്തൂർ, ബോണി സാമുവൽ, അനിത ജെ. മറ്റം, ജെം കെ .ജോസ് എന്നിവർ നേതൃത്വം നൽകി.