കൂത്താട്ടുകുളം: കൂത്താട്ടുകുളം ഒലിയപ്പുറം റോഡിൽ പൈറ്റക്കുളം മാർബിൾസിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ തിരുമാറാടി കാരാമ്പിൽ സി.ജി. ഹരിദാസ്, ജിഷ്ണു ഹരിദാസ്,പാമ്പാക്കുട കീഴുമുറി വാഴയിൽ അരുൺ ഗോപി എന്നിവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.