മട്ടാഞ്ചേരി: ഭിന്നശേഷി കുട്ടികളുടെ ഉല്ലാസത്തിനും ക്ഷേമത്തിനുമായി സുർ ഓർ താൽ സംഗീതപ്രേമികളുടെ നേതൃത്വത്തിൽ നസ്റാന പ്യാർകാ എന്ന പേരിൽ സംഗീതസദസ് നടത്തുന്നു. രണ്ടിന് തോപ്പുംപടി മറീന മാളിൽ നടക്കുന്ന പരിപാടിയിൽ പിന്നണി ഗായകൻ മുഹമ്മദ് അസ്‌ലം, മെഹത്താബ് അസീം, ജെസ്രീൻ, നബീല ഹക്കീം, സാദിക്ക് അലി, സലീം കൊച്ചി, ലക്ഷ്മണൻ, നാസർ ഇബ്രാഹിം എന്നിവർ പങ്കെടുക്കുമെന്ന് സംഘാടകരായ എം.കെ. അസ്‌ലം, മുഹമ്മദ് ഇക്ബാൽ, ഷക്കീൽ സേഠ് എന്നിവർ അറിയിച്ചു. പ്രവേശനം സൗജന്യം.