പള്ളുരുത്തി: ഇടക്കൊച്ചി സർവീസ് സഹകരണ ബാങ്കിന്റെ 88 -ാമത് വാർഷിക പൊതുയോഗം സെന്റ് മേരീസ് എൽ.പി സ്കൂൾ ഹാളിൽ നടന്നു. പ്രസിഡന്റ് ജോൺ റിബല്ലോ അദ്ധ്യക്ഷനായി. ക്ലാസ് വൺ സ്പെഷ്യൽ ഗ്രേഡിൽ പ്രവർത്തിച്ചുവരുന്ന ബാങ്കിലെ75 വയസ് തികഞ്ഞ എല്ലാ അംഗങ്ങൾക്കും വാർഷിക പെൻഷൻ നൽകുന്നതിനും സോളാർ പാനൽ സ്ഥാപിച്ച് ബാങ്കിന് ആവശ്യമായ വൈദ്യുതി ഉദ്പാദിപ്പിക്കുന്നതിനുമുള്ള ബൈലാഭേദഗതി പൊതുയോഗം പാസാക്കി. കെ.എം മനോഹരൻ, അഡ്വ. ശ്യാം. കെ പി, ജസ്റ്റിൻ കവലക്കൽ, അഗസ്റ്റിൻ ജോസഫ്, കർമ്മിലി ആന്റണി, സെക്രട്ടറി പി. ജെ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.