ldf-nagarasabha-
പറവൂർ നഗരത്തിലെ കുടിവെള്ളക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ എൽ.ഡി.എഫ് കൗൺസിലർമാർ നഗരസഭ കാവാടത്തിൽ കുത്തിയിരുപ്പ് സമരം നടത്തുന്നു

പറവൂർ: നഗരസഭ പ്രദേശങ്ങളിലെ ജനങ്ങൾ അഞ്ച് ദിവസം തുടർച്ചയായി നേരിട്ടു കൊണ്ടിരിക്കുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ പത്തിന് പറവൂർ വാട്ടർ അതോറിട്ടി ഓഫീസിലേക്ക് മാർച്ച് നടത്തും. ഇന്നലെ നടന്ന നഗരസഭ കൗൺസിൽ യോഗത്തിലും എൽ.ഡി.എഫ് അംഗങ്ങൾ വിഷയം ഉന്നയിച്ചു. കുടിവെള്ളക്കുഴലിലുണ്ടായ പ്രശ്നം അടിയന്തരമായി പരിഹരിക്കുമെന്നും അതുവരെ നഗരത്തിലെ വാർഡുകളിൽ ടാങ്കറുകളിൽ വെള്ളമെത്തിക്കുമെന്ന ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്. കൃത്യമായ മറുപടി നഗരസഭാ അദ്ധ്യക്ഷയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തതിനാൽ എൽ.ഡി.എഫ് അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിച്ച് നഗരസഭ കവാടത്തിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. കെ.ജെ. ഷൈൻ, എൻ.ഐ. പൗലോസ്, എം.കെ. ബാനർജി, ഇ.ജി.ശശി, ജ്യോതി ദിനേശൻ എന്നിവർ സംസാരിച്ചു.