1
ഇ.കെ. മുരളീധരൻ അനുസ്മരണ യോഗത്തിൽ എ.ജെ.ജെയിംസ് സംസാരിക്കുന്നു

പള്ളുരുത്തി: ചിന്തകൻ, പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രവർത്തിച്ച ഇ.കെ. മുരളീധരൻ മാസ്റ്ററുടെ മൂന്നാം ചരമവാർഷികം പകൽ പള്ളുരുത്തിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ടി.ജി. രമേശ് രചിച്ച അകപ്പൊരുൾ എന്ന പുസ്തകചർച്ചയും നടത്തി. പകൽ പ്രസിഡന്റ് കെ.വി.എസ് ബോസ് അദ്ധ്യക്ഷത വഹിച്ചു. ഷൈൻ കൂട്ടുങ്കൽ അനുസ്മരണ പ്രഭാഷണം നടത്തി. വി. മുരളീധരൻ മോഡറേറ്ററായി. മണിലാൽ രാഘവൻ, ബീന അജയകുമാർ, ജോബ് തോട്ടുകടവിൽ, സി.ജി. പ്രതാപൻ, എ.ജെ. ജെയിംസ്, പി.പി. സാജു, എസ്. രാജീവ് എന്നിവർ പുസ്തകചർച്ചയിൽ പങ്കെടുത്തു.