siron

സൈ​റ​ണു​ക​ളു​ടെ​ ​ പ്ര​വ​ർ​ത്തന പ​രീ​ക്ഷ​ണം ഇന്ന്

കൊച്ചി: സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി കവചമെന്ന പേരിൽ നടപ്പാക്കുന്ന ദുരന്ത മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സൈറണുകളുടെ പ്രവർത്തന പരീക്ഷണം ഇന്ന് നടക്കും. ജില്ലയിലെ സ്ഥാപനങ്ങളിലെയും സ്‌കൂളുകളിലെയും സൈറണുകളുടെ ട്രയൽ റണ്ണാണ് ഇന്ന് നടക്കുക. പള്ളിപ്പുറം സൈക്ലോൺ സെന്റർ(സൈറൺ മുഴങ്ങുന്ന സമയം 1.25 പി.എം), തുരുത്തിപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസ് (1.30), പാലിയം ഗവ.എച്ച്.എസ്.എസ് (2 പി.എം), കുന്നുകര ഗവ. ജെ.ബി.എസ് (2.05), വെളിയത്തുനാട് ഗവ. എം.ഐ.യു.പി.എസ് (2.10), ഗവ.എച്ച്.എസ്. വെസ്റ്റ് കടുങ്ങല്ലൂർ (2.15), ഗവ. ബോയ്‌സ് എച്ച്.എസ്. എസ്. ആലുവ (2.20), മൂവാറ്റുപുഴ ശിവൻകുന്ന് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ (2.25), മുടിക്കൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ (2.30), എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് (2.35), എറണാകുളം കളക്ടറേറ്റ് ഡി.ഇ.ഒ.സി (2.40) എന്നിവിടങ്ങളിലാണ് ജില്ലയിൽ ട്രയൽ റൺ നടക്കുക.