മൂവാറ്റുപുഴ: മേക്കടമ്പ് ഈസ്റ്റ് റസിഡന്റ്സ് അസോസിയേഷന്റെ (മേരാനഗർ) ആഭിമുഖ്യത്തിൽ ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെ ജന സൗഹൃദ സദസ് നടത്തി. സുരക്ഷിതത്വം,​ മുൻരുതലുകൾ, ആരോഗ്യകരമായ ജീവിതം, പുരോഗമനത്തിൽ ഊന്നിയ കൂട്ടായ പ്രവർനങ്ങൾ എന്നിവയെ സംബന്ധിച്ചുള്ള ചർച്ചകളും ക്ലാസുകളും നടന്നു. വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. അബ്രാഹം, ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, പൊലീസ് പി.ആർ.ഒ. സിബി അച്യുതൻ, പഞ്ചായത്ത് അംഗങ്ങളായ പി.കെ. റെജി, ജമന്തി മദനൻ, അസോസിയേഷൻ പ്രസിഡന്റ് ജിൻജു ജോൺ, സെക്രട്ടറി സി.കെ. ബേബി എന്നിവർ പ്രസംഗിച്ചു.