പറവൂർ: എസ്.എൻ.ഡി.പി യോഗം മാല്യങ്കര ശാഖയിലെ ഡോ. പൽപ്പു സ്മാരക ശ്രീനാരായണ പ്രാർത്ഥനാ കുടുംബ യൂണിറ്റിന്റെ പതിനേഴാമത് വാർഷികം യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി സുരേഷ് അദ്ധ്യക്ഷനായി. യൂണിയൻ കമ്മിറ്റി അംഗം കണ്ണൻ കൂട്ടുകാട്, ശാഖാ വൈസ് പ്രസിഡന്റ് രാജൻ, വി.ജി. ബിജു, ഷാജൻ, ബിനീഷ് മാല്യങ്കര,​ വിജയലക്ഷ്മി, പ്രേമ ഷാജൻ എന്നിവർ സംസാരിച്ചു.