
കൊച്ചി: ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മാലിന്യ മുക്ത നവകേരളത്തിനായി സംഘടിപ്പിക്കുന്ന ജനകീയ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 9ന് എലൂർ മുനിസിപ്പൽ ടൗൺഹാളിൽ മന്ത്രി പി. രാജീവ് നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ജനകീയ ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്യും. ജനകീയ ക്യാമ്പയിനിന്റെ ആറുമാസത്തെ കർമ്മ പദ്ധതി പ്രകാശനം കളക്ടർ എം.എസ്.കെ. ഉമേഷ് നിർവഹിക്കും. 82 ഗ്രാമപഞ്ചായത്തുകൾ, 14 ബ്ലോക്ക് പഞ്ചായത്തുകൾ, 13 നഗരസഭകൾ, കൊച്ചി കോർപ്പറേഷൻ എന്നിവിടങ്ങളിൽ ശുചിത്വ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ആരംഭിക്കുന്നതോ പൂർത്തീകരിച്ചതോ ആയ പ്രവർത്തനങ്ങളുടെയും മികച്ച മാതൃകകളുടെയും ഉദ്ഘാടനവും നടക്കും.