cbse

മൂവാറ്രുപുഴ: സി.ബി.എസ്.ഇ സ്കൂൾ പ്രിൻസിപ്പൽമാരുടെ സംഘടനയായ കോൺഫെഡറേഷൻ ഒഫ് കേരള സഹോദയ കോംപ്ലക്സിന്റെ 15-ാം സമ്മേളനവും പരിശീലന പരിപാടിയും ഇന്നും നാളെയും നടക്കും. എറണാകുളം ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ രാവിലെ 9.30ന് നടക്കുന്ന സമ്മേളനം ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.എസ് സോമനാഥ് ഉദ്ഘാടനം ചെയ്യും. സി.കെ.എസ്.സി പ്രസിഡന്റ് ഫാ.ഡോ.സിജൻ പോൾ ഊന്നുകല്ലേൽ അദ്ധ്യക്ഷനാകും. സി.ബി.എസ്.ഇ അക്കാഡമിക് ഡയറക്ടർ ഡോ.പ്രഗ്യ എം.സിംഗ് മുഖ്യപ്രഭാഷണം നടത്തും. പരിശീലന പരിപാടിയിൽ ഡോ. വന്ദന ശിവ, സരിത ജാദവ്, ഡോ.ദീപാ മാലിക്, ഡോ. റോമില ഭട്നാഗർ,​ ഡോ. ഇന്ദ്രാണി ബാദുരി, കാർത്തിക് ശർമ തുടങ്ങിയവർ ക്ലാസുകൾ നയിക്കും.