bts-
ബി.ടി.എസ് റോഡ് റെസിഡന്റ്സ് അസോസിയേഷന്റെ പതിനേഴാമത് വാർഷിക പൊതുയോഗവും ഓണാഘോഷ പരിപാടികളും നഗരസഭാ കൗൺസിലർ സജിനി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ബി.ടി.എസ് റോഡ് റെസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും ഓണാഘോഷ പരിപാടികളും കൗൺസിലർ സജിനി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ബഥേൽ കിഡ്സ് ഡയറക്ടർ വിൻസി ബാബു ക്യാഷ് അവാർഡ് നൽകി. ഡോക്ടറേറ്റ് നേടിയ വി.ആർ. രമ്യയെ ആദരിച്ചു.

നഗരസഭ കൗൺസിലർ പയസ് ജോസഫ് മുഖ്യാതിഥിയായി. ജോയിന്റ് സെക്രട്ടറിമാരായ എ.സി. ശിവദാസ്, നിസ നൗഷാദ്, വൈസ് പ്രസിഡന്റ് കെ.പി. സജീവൻ, ഖജാൻജി പി.എം. മനോജ്കുമാർ, ടി.പി. രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.