കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് ട്വന്റി20യിലെ എം.വി. നിതമോൾക്കെതിരെ ട്വന്റി 20 ഭരണസമിതിയിലെ പത്ത് അംഗങ്ങൾ ചേർന്ന് വടവുകോട് ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ ഇന്നലെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. കഴിഞ്ഞ ദിവസം ചേർന്ന ട്വന്റി20 ഹൈപവർ കമ്മിറ്റി നിതമോൾ രാജി വയ്ക്കണമെന്ന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അന്ന് പഞ്ചായത്ത് സെക്രട്ടറി സ്ഥലത്തില്ലാത്തതിനാൽ രാജി വച്ചിരുന്നില്ല. അതിനിടെ ഇന്നലെ ഭരണസമിതിയിലെ പത്ത് പേർ ഒപ്പിട്ട അവിശ്വാസ പ്രമേയം ബ്ളോക്ക് സെക്രട്ടറിയ്ക്ക് നൽകുകയായിരുന്നു. 15 ദിവസത്തിനകം അവിശ്വാസ പ്രമേയത്തിന്മേൽ ചർച്ച നടക്കും. നിലവിലെ സാഹചര്യത്തിൽ ട്വന്റി20യ്ക്ക് പത്ത് പേരുടെ പിന്തുണയുണ്ട്.