കൊച്ചി: ലോക വിവർത്തന ദിനത്തോടനുബന്ധിച്ച് എറണാകുളം പബ്ലിക് ലൈബ്രറിയിൽ സെമിനാറും പുസ്തകപ്രകാശനവും നടത്തി. സാഹിത്യകാരൻ പ്രൊഫ. എം. തോമസ് മാത്യു സെമിനാർ ഉദ്ഘാടനം ചെയ്തു. അശോക് ചെറിയാൻ അദ്ധ്യക്ഷനായി. സുനിൽ ഞാളിയത്ത് വിവർത്തനംചെയ്ത സുനിത ഭട്ടാചാര്യയുടെ പ്രണയം മാത്രം എന്ന നോവലിന്റെ പ്രകാശനം പ്രൊഫ. തോമസ് മാത്യു നിർവഹിച്ചു. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്രസംഭാവനയ്ക്കുള്ള അവാർഡ് നേടിയ ഡോ. പ്രേമ ജയകുമാറിനെ പബ്ലിക് ലൈബ്രറി മാനേജിംഗ് കമ്മിറ്റി അംഗം എലിസബത്ത് ഉപഹാരം നൽകി ആദരിച്ചു. സുനിൽ ഞാളിയത്ത്, ഡോ. പ്രിയ കെ.നായർ എന്നിവർ സംസാരിച്ചു.