
കൊച്ചി: സി.ബി.എസ്.ഇ കൊച്ചി മെട്രോ സഹോദയ ജില്ലാ കലോത്സവം നാളെ മുതൽ അഞ്ചുവരെ കളമശേരി രാജഗിരി പബ്ലിക് സ്കൂളിൽ നടക്കും. 45 സ്കൂളുകളിലെ 3200ലേറെ വിദ്യാർത്ഥികൾ പങ്കെടുക്കും. നാളെ ദഫ് മുട്ട് , കോൽക്കളി, ഒപ്പന, ബാൻഡ്മേളം, പാശ്ചാത്യ സംഗീതം എന്നിവയിൽ മത്സരം നടക്കും. മറ്റു മത്സരങ്ങൾ 4,5 തീയതികളിൽ. നാലിന് രാവിലെ 8.30 ന് രാജഗിരി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനം എസ് .എച്ച്. പ്രൊവിൻഷ്യാളും സ്കൂൾ മാനേജരുമായ റവ. ഡോ. ബെന്നി നൽകര ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയാകും. ഫാ. പൗലോസ് കിടങ്ങേൻ, റൂബി ആന്റണി, പരിമൾ പോൾ, ജീജ രാമകൃഷ്ണൻ, ആൽതിയ ഫ്ളേവിയ, ക്രിസ്റ്റീന ലെസ്ലി,ഹർഷ മെൽവിൻ എന്നിവർ നേതൃത്വം നൽകും.