* 20 പേർക്ക് പരിക്ക്
വൈപ്പിൻ: എറണാകുളം - വൈപ്പിൻറൂട്ടിൽ ഗോശ്രീ രണ്ടാം പാലത്തിൽ ബസും രോഗിയുമായി പോയ ആംബുലൻസും തമ്മിൽ കൂട്ടിയിടിച്ചു. തുടർന്ന് ബസ് കണ്ടെയ്‌നർ ലോറിയിലും ഇടിച്ചു. ബസ് ഡ്രൈവർസൗത്ത് പുതുവൈപ്പ് തെക്കേപ്പറമ്പിൽ മിഥുൻമുരളി (28) ഉൾപ്പെടെ 20 പേർക്ക് പരിക്കേറ്റു.
ഇന്നലെ വൈകിട്ട് 6.10ഓടെ നിറയെ യാത്രക്കാരുമായി ഹൈക്കോടതി ഭാഗത്തുനിന്ന് ലൈറ്റ്ഹൗസ് വഴി ചാപ്പ കടപ്പുറത്തേക്ക് പുറപ്പെട്ട ചീനിക്കാസ് എന്ന സ്വകാര്യബസ് ഗോശ്രീ രണ്ടാം പാലം ഇറങ്ങുമ്പോഴാണ് ആംബുലൻസുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ലൂർദ് ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, ഞാറക്കൽ ക്രിസ്തുജയന്തി ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.