ആലുവ: അശോകപുരം മനക്കപ്പടി പുഞ്ചക്കരവീട്ടിൽ പരേതനായ വേലായുധന്റെ മകൻ അഭിജിത്തിനെ (30) തൃശൂർ പുതുക്കാട് റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തക. നാല് ദിവസം മുമ്പ് കാണാനില്ലെന്ന പരാതിയെ തുടർന്ന് ആലുവ പൊലീസ് നടത്തിയ തെരച്ചിലിൽ തൃശൂരിലെ ലോഡ്ജിൽനിന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് വീട്ടിലെത്തിച്ചെങ്കിലും അടുത്തദിവസം ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ചൂർണിക്കര പഞ്ചായത്ത് എസ്.സി പ്രേമോട്ടറായിരുന്നു.
ഭാര്യ: ഹരിത. മകൾ: തെന്നൽ. അമ്മ: അംബിക. സഹോദരി: അഭിരാമി.