ആലുവ: നഗരത്തിൽ ബാങ്ക് കവലയിൽ തുണിക്കടയിൽനിന്ന് പണവും വസ്ത്രങ്ങളും മോഷ്ടിച്ചു. ബാങ്ക് കവല മാർക്കറ്റ് റോഡിലെ ജമാലിന്റെ ഉടമസ്ഥതയിലുള്ള എ ടു സെഡ് കളേഴ്‌സ് എന്ന സ്ഥാപനത്തിലാണ് ഞായറാഴ്ച് രാത്രി മോഷണം നടന്നത്.
50,000 രൂപയുടെ വസ്ത്രങ്ങളും 5,000 രൂപയോളവും നഷ്ടപ്പെട്ടു. ഓടിട്ടതാണ് കെട്ടിടം. മുകൾഭാഗത്തെ ഓടുമാറ്റി കടക്കയ്കത്തെ സീലിംഗ് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. സമീപത്തെ ബേക്കറിയിലും മോഷണത്തിന് ശ്രമമുണ്ടായെങ്കിലും വിജയിച്ചില്ല. ഇന്നലെ രാവിലെ കട തുറന്നപ്പോളാണ് മോഷണ വിവരം അറിഞ്ഞത്. ആലുവ പൊലീസ് കേസെടുത്തു.