തൃശൂർ: പറവൂർ ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ വിദ്യാർത്ഥികളായ റാങ്ക് ജേതാക്കളെ ആദരിച്ചു. കേരള യൂണിവേഴ്‌സിറ്റി ഒഫ് ഹെൽത്ത് സയൻസസ് എം.ബി.ബി.എസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അമൃതകൃഷ്ണ ജെ, മുൻ വർഷ ജേതാക്കളായ ഡോ.ശ്രീവിദ്യ സുരേഷ്, ഡോ.അഷിമ ആർ. ചന്ദ്രൻ, ഡോ.റെനി ബെന്നി എന്നിവരെയാണ് ആദരിച്ചത്.
മന്ത്രി പി.പ്രസാദ്, മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, മുൻ മന്ത്രി വി.എസ്.സുനിൽകുമാർ എന്നിവർ മുഖ്യാതിഥികളായി. ജനം ടിവി എം.ഡി ചെങ്കൽ രാജശേഖരൻ നായർ, നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് എക്‌സിക്യുട്ടീവ് ഡയറക്ടർ ആൻഡ് പ്രിൻസിപ്പൽ ലഫ്റ്റനന്റ് ജനറൽ ഡോ.അജിത്ത് നീലകണ്ഠൻ, ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ശ്രീധരൻ ജയകുമാർ, സെക്രട്ടറി സുധാകരൻ പോളശ്ശേരി, ട്രഷറർ സജീവബാബു കോമ്പാറ, ഇൻസ്റ്റിറ്റ്യൂഷൻ മാനേജർ പ്രദീപ് കുമാർ തങ്കപ്പൻ, വൈസ് പ്രിൻസിപ്പൽ ഡോ.ജോസഫ് ഫ്രാൻസിസ്, കളമശ്ശേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.പ്രദീപ് സോമനാഥ്, പറവൂർ താലൂക്ക് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.ആഷ കെ.ജോൺ, ഐ.എം.എ സ്റ്റേറ്റ് ഇലക്ട് ഡോ.കെ.എ.ശ്രീവിലാസൻ, മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ എ.ജെ.രാജു, കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു എന്നിവരും പങ്കെടുത്തു.