കൊച്ചി: കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. കതൃക്കടവ് സ്വദേശി രാഘവൻ (34). ഒഡീഷ സ്വദേശി​ അബാ സലാം (22) എന്നി​വരെയാണ് എറണാകുളം സെൻട്രൽ പൊലീസ് പിടികൂടിയത്. ഇൻസ്‌പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെകടർ ഇന്ദുചൂഡൻ, പൊലീസുകാരയ വിനു, റോബിൻ ജോർജ്, മുഹസിൻ എന്നിവരടങ്ങിയ സംഘമാണ് ചിറ്റൂർ റോഡിൽ ഈയ്യാട്ടുമുക്കിന് വടക്ക് ഭാഗത്തുള്ള പാർക്കിംഗിൽ നിന്ന് 1.6 കിലോഗ്രാം കഞ്ചാവുമായി ഇവരെ പിടികൂടിയത്.