മൂവാറ്റുപുഴ: കല്ലൂർക്കാട് പേരമംഗലം നാഗരാജ ക്ഷേത്രത്തിൽ കന്നിമാസ ആയില്യം പൂജയും പ്രതിഷ്ഠാ ദിനവും ആചരിച്ചു. നൂറും പാലും നടത്താനും, ഭഗവാന് ദക്ഷിണ അർപ്പിച്ചുള്ള തളിച്ചുകൊടുക്കൽ പൂജയിലും ക്ഷീരധാരയിലും കളഭാഭിഷേകത്തിലും പങ്കെടുക്കാനും നിരവധി പേർ എത്തി. ഡോ. കെ.വി. സുഭാഷ് തന്ത്രിയുടെ നേതൃത്വത്തിൽ സഹപോറ്റിമാരായ 27 പേർ ചേർന്നായിരുന്നു പൂജ. പല്ലക്ക് എഴുന്നള്ളിപ്പും ഭക്തിഭജന ആലാപനവും തട്ടം സമർപ്പണവും മറ്റു വഴിപാടുകളും നടന്നു. വിവിധ ജില്ലകളിൽ നിന്ന് ക്ഷേത്രത്തിലേക്ക് വാഹന സൗകര്യവും ഒരുക്കിയിരുന്നു.