കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സംവിധായകൻ മലപ്പുറം പൂച്ചാൽ കല്ലറമ്മൽ വീട്ടിൽ എ.ഷാജഹാ(31) നെ പാലാരിവട്ടം പൊലീസ് അറസ്റ്റുചെയ്തു. ജെയിംസ് കാമറൂൺ എന്ന ചിത്രത്തിന്റെ സംവിധായകനാണ്. ഇൻസ്‌പെക്ടർ എ. ഫിറോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
കണ്ണൂർ സ്വദേശിയായ യുവതിക്കൊപ്പം മൂന്നു മാസമായി വെണ്ണലയിലായിരുന്നു ഷാജഹാന്റെ താമസം. വിവാഹം ചെയ്യാമെന്നും ഉറപ്പു നൽകി. ജെയിംസ് കാമറൂണിൽ യുവതി അഭിനയിച്ചെങ്കിലും സിനിമ പുറത്തിറങ്ങിയില്ല.
ഇയാൾ വിവാഹിതനാണെന്ന വിവരം യുവതി പിന്നീടാണ് അറിഞ്ഞത്. പല തവണകളായി മൂന്നു ലക്ഷം രൂപയും കൈക്കലാക്കിയെന്ന് പരാതിയിൽ പറയുന്നു.