
കോട്ടയം: സ്‌കോഡ ഇന്ത്യ പുതിയ സ്ലാവിയ മോണ്ടി കാർലോ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. സ്പോർട്‌സ് തീമിലുള്ള സ്ലാവിയ, കുഷാക് നിരയെ കൂടുതൽ കരുത്തുറ്റതാക്കുന്ന പുതിയ സ്പോർട്ട്‌ലൈൻ പതിപ്പുകളും പുറത്തിറക്കി. ഈ കാറുകൾക്കൊപ്പം ഉപഭോക്താക്കൾക്ക് മികച്ച ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചു. സവിശേഷമായ സ്‌റ്റൈൽ, സ്പോർട്ടി കാഴ്ച, വേറിട്ട രൂപകൽപ്പന എന്നിവ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ സ്ലാവിയ മോണ്ടി കാർലോ ആകർഷിക്കുമെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ പീറ്റർ ജനെബ പറഞ്ഞു. പുതിയ കാറുകൾക്കൊപ്പം വാർഷിക ആനുകൂല്യങ്ങളും സ്‌കോഡ ഇന്ത്യ പ്രഖ്യാപിച്ചു. റാ