
കൊച്ചി: പ്രമുഖ വസ്‌ത്ര ബ്രാൻഡായ രാംരാജ് കോട്ടൺ കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യവും സമകാലിക ശൈലിയും സമന്വയിപ്പിച്ച് പുതിയ ഓണം ശേഖരം അവതരിപ്പിച്ചു. ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ ഓരോ കുടുംബാംഗത്തിനും ചേർന്ന ഗംഭീര മുണ്ടുകളും സ്റ്റൈലിഷ് ഷർട്ടുകളുമാണ് ഈ എക്‌സ‌്ക്ലുസീവ് ശേഖരത്തിലുള്ളത്. കഥകളി, മഹാബലി, മയിൽപ്പീലി, ആന തുടങ്ങിയ പ്രിന്റുകളിലെ അതിമനോഹരമായ രൂപകല്‍പ്പനയാണ് പ്രധാന ആകർഷണം. ഇതോടൊപ്പം ഡയമണ്ട്, ട്രയാംഗിൾ പ്രിന്റുകളുമുണ്ട്. ലിനൻ പാർക്കിന്റെ ഷർട്ടുകൾക്കൊപ്പം തെരഞ്ഞെടുക്കാവുന്ന വേറിട്ട കരകളുള്ള മുണ്ടുകളും ആകർഷകമായ നിറങ്ങളിൽ അവതരിപ്പിക്കുന്നു. സ്‌റ്റൈലും സുഖവും പാരമ്പര്യവും ഒന്നിക്കുന്ന വസ്ത്ര നിരയാണ് രാംരാജ് ഒരുക്കിയിട്ടുള്ളത്.
സാംസ്‌കാരിക പൈതൃകം പ്രതിഫലിക്കുന്ന അതിമനോഹര ഡിസൈനുകൾ വിദഗ്ദ്ധരായ നെയ്ത്തുകാരുടെ കരവിരുതാണ്. പാരമ്പര്യവും കരകൗശലവും സമന്വയിപ്പിച്ച തുണിത്തരങ്ങൾ ഓണാഘോഷങ്ങൾക്ക് ചാരുത കൂട്ടുമെന്ന് രാംരാജ് കോട്ടൺ സ്ഥാപകനും ചെയർമാനുമായ കെ.ആർ നാഗരാജൻ പറഞ്ഞു.