un

ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. മാറുന്ന ലോകക്രമത്തെ പ്രതിഫലിപ്പിക്കും വിധം രക്ഷാസമിതിയിൽ മാറ്റം വരണമെന്നും യു.എൻ പൊതുസഭയെ അഭിസംബോധന ചെയ്യവേ അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ മാത്രമല്ല, ജർമ്മനി, ജപ്പാൻ, ബ്രസീൽ എന്നീ രാജ്യങ്ങളും സ്ഥിരാംഗത്വം നേടാൻ അർഹതയുള്ള രാജ്യങ്ങളാണെന്നും മാക്രോൺ കൂട്ടിച്ചേർത്തു. കൂടാതെ ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിന്റെ പ്രതിനിധികളായി രണ്ടു രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തണമെന്നും മാക്രോൺ ആവശ്യപ്പെട്ടു.