sut

തിരുവനന്തപുരം: ഏഷ്യ വൺ മീഡിയ ഗ്രൂപ്പിന്റെ 'ലീഡിംഗ് മിഡ്-സെഗ്മെന്റ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ 2023-24' അവാർഡ് തിരുവനന്തപുരം പട്ടത്തിലെ എസ്.യു.ടി ആശുപത്രിക്ക് ലഭിച്ചു. ദുബായിൽ നടന്ന ചടങ്ങിൽ ശ്രീലങ്കൻ അംബാസഡർ ഗുണശേഖര, സാംബിയൻ അംബാസഡർ എന്നിവരിൽ നിന്ന് ആശുപത്രിയുടെ സി.ഇ.ഒ കേണൽ രാജീവ് മണ്ണാളി അവാർഡ് ഏറ്റുവാങ്ങി. രോഗി കേന്ദ്രീകൃത പരിചരണം നൽകുന്നതിനുള്ള ജീവനക്കാരുടെ പ്രതിജ്ഞാബദ്ധതയും അര്‍പ്പണബോധവുമാണ് എസ്.യു.ടിയെ പുരസ്‌കാരത്തിന് അർഹമാക്കിയതെന്ന് രാജീവ് മണ്ണാളി പറഞ്ഞു. എം.പിയും മുൻ കായിക, യുവജനകാര്യ മന്ത്രിയുമായ അനുരാഗ് താക്കൂർ മുഖ്യപ്രഭാഷണം നടത്തി.