
കൊച്ചി: സ്വീഡനിലെ ബഹുരാഷ്ട്ര ഫാഷൻ റീട്ടെയ്‌ലറായ എച്ച് ആൻഡ് എം ഇന്ത്യയിലെ പ്രീമിയം ഓൺലൈൻ ഫാഷൻ റീട്ടെയ്‌ലറായ അജിയോയുമായി കൈകോർക്കുന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഭാഗമായ അജിയോയിൽ ഇനി എച്ച് ആൻഡ് എം ബ്രാൻഡ് ഉത്പ്പന്നങ്ങൾ ലഭ്യമാകും. വിമൻവെയർ, മെൻസ് വെയർ, കിഡ്‌സ് വെയർ, ഹോംഡെക്കർ വിഭാഗങ്ങളിലായി 10,000ത്തിലധികം ആധുനിക ഫാഷൻ സ്റ്റൈലുകൾ എച്ച് ആൻഡ് എം അജിയോയിലൂടെ അവതരിപ്പിക്കും. 399 രൂപ മുതലുള്ള ആകർഷക വിലയിലാണ് ലോകോത്തര എച്ച് ആൻഡ് എം ഫാഷൻ ബ്രാൻഡുകൾ അജിയോയിൽ ലഭ്യമാകുന്നത്.