തൊടുപുഴ: മഹാത്മാ അയ്യങ്കാളിയുടെ 161-ാം ജന്മദിനാഘോഷം സി.എസ്ഡി.എസ് താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. താലൂക്ക് പ്രസിഡന്റ് തോമസ് പി.ജെ. അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ലീലാമ്മ ബെന്നി ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സണ്ണി ഉരപ്പാങ്കൽ ജൻമദിന സന്ദേശം നൽകി. കെ.പി.എംഎസ് താലൂക്ക് യൂണിയൻ സെക്രട്ടറി പ്രകാശ് തങ്കപ്പൻ, സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ ആൻസി ജോർജ് എന്നിവർ ആശംസകൾ നേർന്നു. എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും, ദേശീയഗാനം ഓടക്കുഴലിൽ വായിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായ അലൻ ജോജി പന്നിമറ്റത്തെ ആദരിക്കുകയും ചെയ്തു. ദേവസ്യ ചെപ്പുകുളം നന്ദിയും പറഞ്ഞു.