മൂന്നാർ: ജസ്റ്റിസ് കൃഷ്ണൻ നായർ കമ്മിഷൻ റിപ്പോർട്ടിലെ തൊഴിലാളികൾക്ക് അനുകൂല ശുപാർശകൾ നടപ്പിലാക്കുക, വന്യജീവി ആക്രമണത്തിൽ നിന്നുംതോട്ടം തൊഴിലാളികളെ സംരക്ഷിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച്‌തോട്ടം തൊഴിലാളികൾ 26 ന് സംസ്ഥാനത്തെ സർക്കാർ ആഫീസുകൾക്ക് മുന്നിൽ ധർണ നടത്തും. ഇതിന് മുന്നോടിയായി 21 ന് ജില്ലകളിൽ സമര പ്രഖ്യാപനയോഗങ്ങൾചേരുമെന്നും പ്ലാന്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ (ഐഎൻടിയുസി) സംസ്ഥാന പ്രസിഡന്റ് പി ജെജോയി അറിയിച്ചു. മൂന്നാറിൽചേർന്ന സംസ്ഥാന കമ്മിട്ടിയുടെതാണ് തീരുമാനം. ജസ്രിസ് കൃഷ്ണൻ നായർ കമ്മിഷൻ റിപ്പോർട്ടിലെ പല നിർദേശങ്ങളും നടപ്പിലാക്കിയെങ്കിലും തൊഴിലാളികളെ അവഗണിക്കുന്നതായിയോഗം കുറ്റപ്പെടുത്തി. മുൻ എം എൽ എമാരായ ഇ എം ആഗസ്തി, എ .കെ മണി, ഫെഡറേഷൻ ഭാരവാഹികളായ മലയാലപ്പുഴജ്യോതിഷ് കുമാർ, പി. പി അലി, വി .ആർ പ്രതാപൻ, പി .ആർ അയ്യപ്പൻ, ഡി .കുമാർ, ജില്ലാ പ്രസിഡന്റ് ജി. മുനിയാണ്ടി തുടങ്ങിയവർ പ്രസംഗിച്ചു