murivalan
മുറിവാലൻ കൊമ്പന്റെ ജഡം

അടിമാലി: ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ് അവശനിലയിലായിരുന്ന മുറിവാലൻ കൊമ്പൻ ചരിഞ്ഞു. കഴിഞ്ഞ 21ന് ഇടതുകാലിന്റെ സ്വാധീനം നഷ്ടപ്പെട്ട നിലയിൽ പെരിയകനാൽ - ചിന്നക്കനാൽ റോഡിൽ നിന്ന് 500 മീറ്റർ അകലെയുള്ള കാട്ടിലാണ് അവശനിലയിൽ കണ്ടെത്തിയത്. പിൻഭാഗത്ത് 15 ഇടങ്ങളിൽ ആഴത്തിൽ മുറിവേറ്റിരുന്നു. ചക്കക്കൊമ്പന്റെ കുത്തേറ്റ് മുറിവേറ്റ ഭാഗം പഴുത്തതാണ് അവശനിലയിലാകാൻ കാരണം.

ഒരാഴ്ചയായി വനംവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. ശനിയാഴ്ച രാവിലെ മുതൽ വെറ്ററിനറി സർജൻ ഡോ.അനുരാജിന്റെ നേതൃത്വത്തിൽ ചികിത്സ നൽകിയിരുന്നു. മുറിവാലനെ ചികിത്സിക്കുന്നതിനായി വനം വകുപ്പ് ചീഫ് വെറ്ററിനറി ഓഫീസർ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നെങ്കിലും അവർ എത്തുംമുമ്പ് ഇന്നലെ പുലർച്ചെ രണ്ടിന് ചരിഞ്ഞു. ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം ജഡം മറവു ചെയ്യും.