പീരുമേട്:പീരുമേട്പഞ്ചായത്തും, കൃഷിഭവൻ, പാമ്പനാർ സർവീസ് സഹകരണബാങ്ക്, എന്നിവയുടെ നേതൃത്വത്തിൽ ഹരിതം ആഴ്ച ചന്ത പ്രവർത്തനം ആരംഭിച്ചു.
കർഷകരിൽ നിന്ന് സംഭരിക്കുന്ന നാടൻ പച്ചക്കറികൾ പൊതു വിപണിയിലെ വിലയേക്കാൾ കൂടുതൽ വില നൽകി കർഷകരിൽ നിന്നും സംഭരിക്കുകയും പൊതുവിപണിയിലെ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് പൊതുജനങ്ങൾക്ക് നൽകുകയും ചെയ്യുന്നതാണ് ഹരിതം ആഴ്ച ചന്തയുടെ പ്രത്യകത. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു നിർവ്വഹിച്ചു.പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ, പാമ്പനാർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ .ബി സിജിമോൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി എ ജേക്കബ്,പഞ്ചായത്ത് മെമ്പർ ആരോഗ്യമേരി,കൃഷി ഓഫീസർ മണികണ്ഠൻ, സി.ആർ സോമൻ,കെ എ ബദറുദീൻ, മുരുകൻ എന്നിവർ സംസാരിച്ചു.കർഷക സംഘം പാമ്പനാർ മേഖലാ സെക്രട്ടറി എൻ. കെ ബിനുകുമാർ അദ്ധ്യക്ഷനായിരുന്നു.
ഫോട്ടോ.പീരുമേട് പഞ്ചായത്ത്, കൃഷിഭവൻ, പാമ്പനാർ സർവ്വീസ് സഹകരണ ബാങ്കും സംയുക്തമായി ആരംഭിച്ച ഹരിതം ആഴ്ച ചന്തയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു ഉദ്ഘാടനം ചെയ്യുന്നു.