​ഇ​ടു​ക്കി​ :​ ഓ​ണം​ സ്പെ​ഷ്യ​ൽ​ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ച്, എക്സൈസ് നടത്തിയ റെയ്ഡിൽ ​2​0​.6​2​0​കി​ലോ​ ഉ​ണ​ക്ക​ക്ക​ഞ്ചാ​വുമായി യുവാവ് പിടിയിലായി.ബൈ​സ​ൺ​വാ​ലി​ ഇ​രു​പ​തേ​ക്ക​റി​ൽ​ കു​ള​ക്കാ​ച്ചി​വി​ള​യി​ൽ​ മ​ഹേ​ഷ് മ​ണി​ (​2​4​)​ യാണ്
​ഇ​ടു​ക്കി​ സ്പെ​ഷ്യ​ൽ​ സ്ക്വാ​ഡ് സ​ർ​ക്കി​ൾ​ ഇ​ൻ​സ്പെ​ക്ട​ർ​ മി​ഥി​ൻ​ലാ​ലും​ പാ​ർ​ട്ടി​യും​ ചേ​ർ​ന്ന്കു​ഞ്ചി​ത്ത​ണ്ണി​ ​ എ​ല്ല​ക്ക​ല്ലി​ൽ​ വാ​ട​ക​ വീ​ട്ടി​ൽ​നിന്നും പിടികൂടിയത്.
​പ്ര​തി​യു​ടെ​ പ​ക്ക​ൽ​ നി​ന്നും​ ക​ഞ്ചാ​വ് പാ​ക്ക് ചെ​യ്യു​ന്ന​തി​നു​ ആ​വ​ശ്യ​മാ​യ​ സി​പ് ലോ​ക്ക് ക​വ​റു​ക​ൾ​,​ ക​ഞ്ചാ​വ് തൂ​ക്കു​ന്ന​തി​നു​ള്ള​ ത്രാ​സ് എ​ന്നി​വ​യും​ ക​ണ്ടെ​ടു​ത്തു​.വീട് വളഞ്ഞ എക്സൈസ് ഉദ്യോഗസ്ഥരെ ​ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ​ ശ്ര​മി​ച്ച​ പ്ര​തി​യെ​ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യാ​ണ് കീ​ഴ​ട​ക്കി​യ​ത്. ​ ഇയാൾക്കെതിരെ കൊ​ല​പാ​ത​ക​ ശ്ര​മം​ ഉ​ൾ​പ്പെ​ടെ​ നി​ര​വ​ധി​ ക്രി​മി​ന​ൽ​ കേ​സു​കൾ ​ നി​ല​വി​ലുണ്ട്. ​ വെ​ള്ള​ത്തൂ​വ​ൽ​,​ രാ​ജാ​ക്കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ​ ഗു​ണ്ടാ​ ലി​സ്റ്റി​ൽ​ പെ​ട്ട​ ആ​ളും​ കാ​പ്പ​ നി​യ​മ​പ്ര​കാ​രം​ ജ​യി​ൽ​ ശി​ക്ഷ​ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​ ആ​ളു​മാ​ണ്.​ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​ വി​ജ​യ​കു​മാ​ർ​,​ അ​സി. ഇ​ൻ​സ്പെ​ക്ട​ർ​ മാ​രാ​യ​ നെ​ബു​ എ​ .സി​,​ ഷാ​ജി​ ജെ​യിം​സ്,​ തോ​മ​സ് ജോ​ൺ​,​ പ്രി​വ​ൻ്റീ​വ് ഓ​ഫീ​സ​ർ​ സി​ജു​മോ​ൻ​. കെ. എൻ​,​ര​ഞ്ജി​ത്ത് എ​ൻ​ ,​സി​വി​ൽ​ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ​ അ​നൂ​പ്. പി ജോ​സ​ഫ്,​ ആ​ൽ​ബി​ൻ​ ജോ​സ്,​വ​നി​ത​ സി​വി​ൽ​ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ​ സു​ര​ഭി​ കെ​ എം​,​ അ​ശ്വ​തി​,​ സി​വി​ൽ​ എ​ക്സൈ​സ് ഓ​ഫീ​സ​ർ​ ഡ്രൈ​വ​ർ​ ശ​ശി​ പി​.കെ​ എ​ന്നി​വ​രും​ ഉ​ണ്ടാ​യി​രു​ന്നു.പ്ര​തി​യെ​ഇന്ന് ​ കോ​ട​തിയിൽ ​ ഹാ​ജ​രാ​ക്കും​.