sathram

പീരുമേട്: വനംവകുപ്പ് കനിഞ്ഞാൽ സ്ത്രം എയർസ്ട്രിപ്പ് അടുത്ത മാസത്തോടെ ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷ.

പരീക്ഷണ പറക്കൽ നടത്തിയ വിമാനത്തിന് വവടക്കുഭാഗത്തുള്ള മൺതിട്ട ദൂരകാഴ്ച മറച്ചതിനെത്തുടർന്ന് മൺതിട്ട നീക്കം ചെയ്യണമെന്ന്

നിർദേശിച്ചിരുന്നു.അതോടൊപ്പം അപ്രോച്ച് റോഡിന്റെ ശേഷിക്കുന്ന ഭാഗം കൂടി ഉടനെതന്നെ നിർമ്മാണം പൂർത്തിയാക്കാനാണ് നടപടികൾ മുന്നോട്ട് നീങ്ങുന്നത്. ശബരിമല ഡിവിഷൻ മുതൽ എയർ സ്ട്രിപ്പിന്റെ 400 മീറ്റർ ദൂരംറോഡ് പണികൾ പൂർത്തീകരിച്ചു. ശേഷിച്ചതിന് പരിസ്ഥിതിയുടെ പേരിൽ വനം വകുപ്പ് തടസ്സം നിൽക്കുകയാണ്. ഇക്കാര്യത്തിൽ അന്തിമതീരുമാനം ഉടനുണ്ടാകും.

ഒരു വർഷം ആയിരം എൻ സി സികേഡറ്റുകൾക്ക് സൗജന്യമായി പരിശീലനം നൽകുന്നദേശീയ നിലവാരത്തിലുള്ള രാജ്യത്തെ ആദ്യ പരിശീലനകേന്ദ്രമാണ് സത്രത്തിലേത്. ജില്ലയിലെ തന്നെ 200കേഡറ്റുകൾക്ക് സൗജന്യപരിശീലനം ലഭിക്കും.2023 ആഗസ്റ്റ് 15ന് ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണ് ഒരു വർഷമായി മുടങ്ങിക്കിടക്കുന്നത്

2017 മെയ് 21നാണ് വണ്ടിപ്പെരിയാർ സത്രത്തിൽ റവന്യൂ വകുപ്പ് അനുവദിച്ച 12 ഏക്കർ സ്ഥലത്താണ് എയർസ്ട്രിപ്പിന്റെ നിർമ്മാണം ആരംഭിച്ചത്. .പദ്ധതി വേഗത്തിലാക്കാൻ
റവന്യൂ മന്ത്രി ,ഉന്നത വിദ്യാഭ്യാസ മന്ത്രി, വനം മന്ത്രി എന്നിവർക്ക് എം. എൽ. എ കത്ത് നൽകി. ജില്ലാകളക്ടറും ആർ.ഡി.ഒയും പങ്കെടുത്തുകൊണ്ട് ഉന്നതലയോഗം അടിയന്തരമായി കൂടണമെന്നും വാഴൂർ സോമൻ എം.എൽ.എ. ആവശ്യപ്പെട്ടിട്ടുണ്ട്.

.

'എയർസ്ട്രിപ്പിലേക്ക് എത്തുന്നതിൽ 400 മീറ്റർ ദൂരംകൂടി റോഡ് പണി പൂർത്തിയാകാനുണ്ട് വനം വകുപ്പ് തടസവാദംഉന്നയിച്ചതു കൊണ്ട്‌റോഡ് പണി മുടങ്ങിയിരിക്കയാണ്. ഈറോഡ് പണി പൂർത്തീകരിച്ചാൽ എയർസ്ട്രിപ്പിൽ തടസ്സമില്ലാതെ എത്താൻ കഴിയും. ഇതിനുള്ള നടപടിക്രമങ്ങളാണ് പൂർത്തിയായി വരുന്നത്. സത്രംഎയർസ്ടിപ്പിന്റെ തൊണ്ണൂറ് ശതമാനംജോലികൾ പൂർത്തിയായിട്ടുണ്ട്.

വാഴൂർ സോമൻ എം.എൽ.എ .

=.പ്രളയത്തിൽ ഒലിച്ചുപോയ ഭാഗങ്ങൾ പുനർ നിർമ്മിക്കാൻസംസ്ഥാന സർക്കാർ 6 കോടി രൂപ അനുവദിച്ചിരുന്നു.

പ്രതീക്ഷകൾ ഏറെ

2017 മേയ് 21നാണ് വണ്ടിപ്പെരിയാർ സത്രത്തിൽ റവന്യൂ വകുപ്പ് അനുവദിച്ച 12 ഏക്കർ സ്ഥലത്താണ് എയർസ്ട്രിപ്പിന്റെ നിർമ്മാണം ആരംഭിച്ചത്. പൊതുമരാമത്ത് വകുപ്പാണ് റൺവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തിയത്.2022 ഡിസംബർ ഒന്നിന് ആകാശ സ്വപ്നങ്ങൾക്ക് ചിറക് നൽകി സത്രം എയർസ്ട്രിപ്പിൽ ചെറു വിമാനം പറന്നിറങ്ങി. എൻ.സി.സിയുടെ രണ്ട് സീറ്റുള്ള വൈറസ് എസ് ഡബ്ലിയു 80 വിമാനമാണ് ഇറങ്ങിയത്. എൻ.സി.സി കേഡറ്റുകൾക്ക് സൗജന്യമായി പരിശീലനം നൽകലാണ് ഉദ്ദേശിക്കുന്നത് എങ്കിലും അടിയന്തര സാഹചര്യങ്ങളിൽ ജില്ലയ്ക്ക് സഹായകരമാകും എയർഫോഴ്‌സ് വിമാനങ്ങളും ,വലിയ ഹെലികോപ്ടറുകളും അടിയന്തര സാഹചര്യങ്ങൾ ഇവിടെ ഇറക്കാനാകും.