 
തൊടുപുഴ : കമ്മിറ്റികൾ  പുന:സംഘടിപ്പിച്ച് തൊടുപുഴ മുനിസിപ്പാലിറ്റിയിലെ 35 വാർഡുകളിലെയും കോൺഗ്രസ് പാർട്ടി പ്രവർത്തനം കൂടുതൽ ശക്തമാക്കുമെന്ന് ഡി.സി.സി പ്രസിഡണ്ട് സി.പി. മാത്യു പറഞ്ഞു . വെങ്ങല്ലൂർ ശരോൺ ഹാ ളിൽ നടന്ന മണ്ഡലം കോൺഗ്രസ്ക്യാമ്പ് എക്സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റുമാരായ രാജേഷ് ബാബു, എം എച്ച്. സജീവ് എന്നിവർ ചേർന്ന് കോൺഗ്രസ് പതാക ഉയർത്തി. മിഷൻ 2025ൻ്റെ ലക്ഷ്യങ്ങളെക്കുറിച്ച് നേതാക്കൾ സംസാരിച്ചു. കെ.പി.സി സി ജനറൽ സെക്രട്ടറി എസ് .അശോകൻ, നേതാക്കളായ റോയി കെ. പൗലോസ് , ജോയി വെട്ടിക്കുഴി, ഷിബിലി സാഹിബ്, എൻ.ഐ. ബെന്നി. നിഷസോമൻ,എ പി ഉസ്മാൻ , ജോസ് അഗസ്റ്റ്യൻ' വി ഇ താജുദീൻ, ചാർലി ആൻ്റണി, ടി. ജെപീറ്റർ :ജോൺ നെടിയ പാല, ജാഫർ ഖാൻ മുഹമ്മദ്,എം കെ ഷാഹുൽ ഹമീദ് , കെ .ജി സജിമോൻ, ജോയി മൈലാടി. സുരേഷ് രാജു, റോബിൻ മൈലാടി. ഷുക്കൂർ ഇസ്മയേൽ, റഷീദ്
കപ്രാട്ടിൽ , ജോർജ് താന്നിക്കൽ എന്നിവർ സംസാരിച്ചു.
ജനകീയ
സമരങ്ങൾ നടത്തും
രാഷ്ട്രീയ വഞ്ചനയിലൂടെ ഇടതുമുന്നണിക്ക് മുനിസിപ്പാലിറ്റിയിൽ ഭരണത്തുടർച്ച ലഭിക്കാൻ ഇടയായ സാഹചര്യ ത്തെക്കുറിച്ച് ജനങ്ങളോട് വിശദീകരിക്കണമെന്ന് യോഗത്തിൽ  അഭിപ്രായമുണ്ടായി. . താറുമാറായ റോഡുകൾ ഓടകൾ, നടപ്പാതകൾ, ഉപയോഗയോജ്യമല്ലാത്ത ശൗചാലയങ്ങൾ, കക്കൂസ് മാലിന്യം ഒഴുകിപ്പടരുന്ന മുനിസിപ്പൽ ബസ് സ്റ്റാൻ്റ്, ഗുണ്ടാ വിളയാട്ടങ്ങൾ, ലഹരിവ്യാപനം എന്നിവക്കെതിരെ ജനകീയ സമരങ്ങൾ നടത്താൻ  ക്യാമ്പിൽ തീരുമാനിച്ചു.