പീരുമേട്:പ്ലാസ്റ്റിക്കിനുപകരം വിവിധ തരംപേപ്പർ കവറുമായി കരടിക്കുഴി എൽ.പി സ്‌കൂൾ രംഗത്ത്.പ്ലാസ്റ്റിക്ക് ഉപേക്ഷിക്കു, പരിസ്ഥിതിയെ സംരക്ഷിക്കൂഎന്ന മുദ്രാവാക്യം ഉയർത്തിപേപ്പർ കവർ പദ്ധതിക്ക് തുടക്കം കുറിച്ചു.പ്ലാസ്റ്റിക്കിന് പകരമായി വിവിധ തരത്തിലുള്ളപേപ്പർ കവറുകൾ നിർമ്മിച്ച് ആദ്യഘട്ടമായി സമൂഹത്തിൽ സൗജന്യമായി വിതരണം ചെയ്തു. പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണം നൽകുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം . വാർഡ്‌മെമ്പർ എൻ. സുകുമാരി പദ്ധതി ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് റിൻസിമോൾ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് എം.ഐ ഷൈലജ, പ്രോഗ്രാം കോർഡിനേറ്റർതോമസ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.