onam

തൊടുപുഴ:ദീനദയാ സേവാ ട്രസ്റ്റ് കോലാനി നിവാസികളുടെ സഹകരണത്തോടെ കോലാനി ഗോകുലം ബാലഭവനിൽ ഓണോത്സവം 2024 സംഘടിപ്പിച്ചു. ട്രസ്റ്റിന് കീഴിലുള്ള ഗോകുലം ബാലഭവൻ, ദീനദയ പാലിയേറ്റീവ് ഹോം കെയർ സർവ്വീസ്, സുദർശനം സ്‌പെഷ്യൽ ഡേകെയർ സെന്റർ, ദീനദയ സോഷ്യൽ ഡെവലപ്‌മെന്റ് സൊസൈറ്റി എന്നിവ സംയുക്തമായാണ് ഓണോത്സവം സംഘടിപ്പിച്ചത്. ഓണപ്പൂക്കളമൊരുക്കുകയും താളമേളങ്ങളും, പുലികളിയും, മാവേലി സന്ദർശനവും എല്ലാം പരിപാടിയ്ക്ക് മാറ്റ് കൂട്ടി. തൊടുപുഴ സ്മിത ഹോസ്പിറ്റൽ സി.ഇ.ഒ.ഡോ.രാജേഷ് നായർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ദീനദയ സേവാ ട്രസ്റ്റ് ചെയർമാൻ പി.എൻ.എസ്.പിള്ള അദ്ധ്യക്ഷത വഹിച്ചു. ഡോ.എൻ.നാരായണൻ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി.ഓണക്കോടി വിതരണോദ്ഘാടനം വാർഡ് കൗൺസിലർ കവിത വേണു നിർവഹിച്ചു. ട്രസ്റ്റ് വൈസ്. ചെയർപേഴ്‌സൺ എസ്.ലതികാമ്മ, ചീഫ് എക്‌സി.ട്രസ്റ്റി കെ.പി. ജഗദീഷ് ചന്ദ്ര, ആഘോഷ കമ്മിറ്റി ചെയർമാൻ പി.കെ. മഹാദേവൻ, കൺവീനർ പി.എസ്.സുധീഷ്, ഗോകുലം ബാലഭവൻ പ്രസിഡന്റ് വി.കെ.സദാശിവൻപിള്ള എന്നിവർ പ്രസംഗിച്ചു.തുടർന്ന് ബാലഭവനിലേയും, സുദർശനം സ്‌പെഷ്യൽ സ്‌കൂളിലേയും കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും, നൃത്തനൃത്യങ്ങളും, കാഞ്ഞിരമറ്റം ശ്രീരുദ്ര തിരുവാതിര സംഘം അവതരിപ്പിച്ച തിരുവാതിരയും നടന്നു.