കട്ടപ്പന: ഡിസ്ട്രിക്ട് മോട്ടോർ ആൻഡ് വർക്കേഴ്സ് യൂണിയൻ(സി.ഐ.ടി.യു) കട്ടപ്പന ഏരിയ പ്രവർത്തക യോഗം നടന്നു.
ഇ.എം.എസ് ഓഡിറ്റോറിയത്തിൽ നടന്ന ഏരിയ പ്രവർത്തകയോഗം സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം വി .ആർ സജി ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് എബി മാത്യു അദ്ധ്യക്ഷനായിരുന്നു.
ജില്ലാ സെക്രട്ടറി കെ. ജെ ദേവസ്യ, ഏരിയ സെക്രട്ടറി അനീഷ് ജോസഫ്, രക്ഷാധികാരി കെ .പി സുമോദ് തുടങ്ങിയവർ സംസാരിച്ചു. മോട്ടോർ മേഖലയിലെ വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. പുതിയഭാരവാഹികളായി എബി മാത്യു( പ്രസിഡന്റ്), അനീഷ് ജോസഫ് (സെക്രട്ടറി ) എൻ ജി രാജൻ ( ട്രഷററാർ ) എന്നിവരെ തിരഞ്ഞെടുത്തു.