പീരുമേട്: പിക്കപ്പ് വാൻ ഇടിച്ച് വയോധികയ്ക്ക് ഗുരുതര പരിക്ക് .വാളാർ സ്വദേശി അസിയമ്മ (65) യ്ക്കാണ് പരിക്കേറ്റത്.ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് അപകടം. വാളാർഡി ജംഗ്ഷനിൽ നിന്നും റോഡ് മുറിച്ച് കടക്കുന്നതിനിടെ കമ്പത്തു നിന്ന് പച്ചക്കറിയുമായി വന്ന പിക്കപ്പ് വാൻ അസിയമ്മയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ ആസിയമ്മയെ നാട്ടുകാർ ചേർന്ന് വണ്ടിപ്പെരിയാർ സി..എച്ച്.സി.യിൽ പ്രവേശിപ്പിച്ചു. ഇവിടുന്ന് പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം മധുര മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വണ്ടിപ്പെരിയാർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.