തൊടുപുഴ : കേരള കൗമുദിയും , തൊടുപുഴ നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന മാലിന്യമുക്ത നവകേരളം സെമിനാർ ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് തൊടുപുഴ കോളേജ് ഒഫ് ടീച്ചേഴ്സ് എഡ്യൂക്കേഷനിൽ നടക്കും. നഗരസഭ ചെയർപേഴ്സൺ സബീന ബിഞ്ചു ഉദ്ഘാടനം ചെയ്യും.കോളേജ് പ്രിൻസിപ്പൽ ഡോ. റ്റി.എ സ്റ്റീഫൻ അദ്ധ്യക്ഷത വഹിക്കും. നഗരസഭ ക്ലീൻസിറ്റി മാനേജർ ഇ.എം മീരാൻകുഞ്ഞ് മുഖ്യപ്രഭാഷണം നടത്തും. നഗരസഭ സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബിജോ മാത്യു ക്ലാസ് നയിക്കും. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ കരീം ആശംസ അർപ്പിക്കും. കേരള കൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് സ്വാഗതവും, കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മാഹിൻ കെ. അലിയാർ നന്ദിയും പറയും.