
കരിങ്കുന്നം :രാജ്യംഭരിക്കുന്ന നരേന്ദ്രമോദിയും കേരളംഭരിക്കുന്ന പിണറായിവിജയനും വർഗീയ ഫാസിസ്റ്റു ശക്തികൾക്ക് കുട പിടിക്കുന്ന രണ്ടു ജനവിരുദ്ധ സർക്കാരുകളുടെ മുഖങ്ങളാണെന്ന് കെ. പി. സി. സി വൈസ് പ്രസിഡന്റ് വി .ടി ബൽറാം പ്രസ്ഥാവിച്ചു. കോൺഗ്രസ് കരിങ്കുന്നം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 30 വർഷമായി സി പി. എം ലോക്കൽ കമ്മറ്റി അംഗമായി പ്രവർത്തിച്ചിരുന്ന തോമസ് ചേലമൂട്ടിലിന്റെ നേതൃത്വത്തിൽ 100 ലേറെ പ്രവർത്തകർ കോൺഗ്രസ്സിൽ അംഗത്വം സ്വീകരിച്ചു. എസ് .എസ് എൽ സി , പ്ലസ് ടു വിന് ഫുൾ എ പ്ലസ് കിട്ടിയ കുട്ടികൾക്ക് ക്യാഷ് അവാർഡും മെമെന്റൊയും നൽകി. 40 ഓളം പഴയകാല മുതിർന്ന പ്രവർത്തകരെ ആദരിച്ചു.
മണ്ഡലംപ്രസിഡന്റ് ജോമോൻ കുഴിപറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സുജാത രവി സ്വാഗതം പറഞ്ഞു. അഡ്വ. ഡീൻ കുര്യാക്കോസ് എം. പി എസ് എസ് എൽ സി, പ്ലസ്ടുവിന് ഉന്നത വിജയം നേടിയ കുട്ടികൾക്ക് മെമെന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു . കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ , മുൻ ഡി.സി.സി പ്രസിഡന്റ് റോയ് കെ. പൗലോസ്എന്നിവർ ചേർന്ന് മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു . ഷിബിലി സാഹിബ്, വി ഇ താജുദ്ദീൻ, കരിങ്കുന്നം പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ തോമസ് ,എൻ ഐ ബെന്നി, ജാഫർ ഖാൻ മുഹമ്മദ്, അഹമ്മദ്കുട്ടി,പഞ്ചായത്ത്‌മെമ്പർമാർ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ എന്നിവർ സംസാരിച്ചു.