മാലിന്യ സംസ്‌കരണം ശാസ്ത്രീയമായ രീതിയിൽ നടത്താത്തതിനാൽ ജലം, വായു. മണ്ണ് എന്നിവ അനുദിനം മലിനമാക്കപ്പെടുകയാണ്, ഇതുമൂലം നമ്മൾ നിർമാർജനം ചെയ്ത രോഗങ്ങൾ ഉൾപ്പടെ പല പുതിയ രോഗങ്ങളും വ്യാപിക്കുന്ന സാഹചര്യമാണുള്ളത്, പലവിധ രോഗത്താൽ കഷ്ടപ്പെടുന്ന ഒരു ജനതയായി നാം മാറിയിരിക്കുകയാണ്, അതിനൊപ്പം പ്രകൃതി ദുരന്തങ്ങളും കൂടിക്കൊണ്ടിരിക്കുന്നു, മാലിന്യ സംസ്‌കാരണത്തോട് മുഖം തിരിഞ്ഞു നിൽക്കുന്ന ജനത നാടിന് എന്നും ആപത്താണ്. എന്തും, ഏതും ഉപയോഗിച്ച് വലിച്ചെറിയുന്നത് നമ്മുടെ ശീലമായി മാറിയിരിക്കുന്നു. ഇക്കാര്യത്തിൽ നമ്മുളടെ ശീലങ്ങൾ പലതും മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. സമൂഹത്തിന്റെ വിവിധ മേഖലകളിൽപ്പെട്ടവരെ ഉൾപ്പെടുത്തി ബഹുജന പങ്ക ളിത്തത്തോടെ സർക്കാർ 2023 മുതൽ ആരംഭിച്ചിരിക്കുന്ന മാലിന്യ മുക്തം നവകേരളം എന്ന പരിപാടിയുടെ ഭാഗമായി സെമിനാറുകൾ, ബോധവത്കരണ പരിപാടികൾ, ശക്തമായ നിയമനടപിടികൾ എന്നിവ നടത്തിവരുന്നു. മാലിന്യം വലിച്ചെറിയൽ സംസ്‌കാരം ഇല്ലാത്ത മണ്ണിനേയും വരും തലമുറയെയും കാത്തുസൂക്ഷിക്കുന്ന ഒരു കേരളത്തെ കെട്ടിപെടുക്കുവാൻ നമുക്ക് കൈകോർക്കാം.മാലിന്യ മുക്തം 2.0 യുടെ പ്രധാന ലക്ഷ്യം 2025 മാർച്ചിൽ കേരളത്തെ മാലിന്യ മുക്ത സംസ്ഥാനമാക്കി പ്രഖ്യാപിക്കുക എന്നതാണ്,അതിനായി തദ്ദേശ സ്ഥാപന തലത്തിൽ മാലിന്യങ്ങൾ 100ശതമാനം ഉറവിടത്തിൽ തന്നെ തരം തിരിക്കൽ, 100ശതമാനം വാതിൽ പടി ശേഖരണം, ശേഖരിക്കുന്ന മാലിന്യങ്ങൾ 100ശതമാനം ശാസ്ത്രീയമായി സംസ്‌കരിക്കൽ എന്നീ ലക്ഷ്യങ്ങൾ കൈവരികേണ്ടതുണ്ട് .ആ ലക്ഷ്യത്തിനുള്ള കർമ പരിപാടികൾ 2024 ഓഗസ്റ്റ് 15 മുതൽ സമയബന്ധിതമായി ആവിഷ്‌കരിച്ചു നടപ്പിലാക്കി വരികയാണ്‌.